കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന നവജീവന്‍ സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നിലവിലുളള 50-65 പ്രായപരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പ പരിധി 50,000 രൂപ വരെ. സബ്‌സിഡി വായ്പയുടെ 25 ശതമാനം, പരമാവധി 12500 രൂപ വരെ. അപേക്ഷ ഫോറങ്ങള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ലഭിക്കും. വകുപ്പിന്റെ www.employment.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.