ദില്ലി: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങിന്റെ (എന്‍.ഐ.ഒ.എസ്) ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ പരീക്ഷ 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷകളുടെ കൃത്യമായ തീയതികള്‍ അധികം വൈകാതെ എന്‍.ഐ.ഒ.എസിന്റെ വെബ്‌സൈറ്റായ nios.ac.in ല്‍ ലഭ്യമാക്കും. പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 വരെ പിഴകൂടാതെ അപേക്ഷിക്കാം. 100 രൂപ പിഴയോടുകൂടി ഡിസംബര്‍ 15 വരെയും 1500 രൂപയുടെ പിഴയോടുകൂടി ഡിസംബര്‍ 21 വരെയും അപേക്ഷിക്കാവുന്നതാണ്.