Asianet News MalayalamAsianet News Malayalam

സിബിഎസ്ഇയുടെ 11–ാം ക്ലാസിലെ ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാം; ഡിസംബർ 10 വരെ

പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം.

one daughter scholarship for cbse students
Author
Delhi, First Published Nov 23, 2020, 11:36 AM IST

ദില്ലി: ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ മെറിറ്റ് സ്‌കോളർഷിപ്പാണിത്. ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലുള്ള കുട്ടികളെ ഒറ്റമകൾ വിഭാഗത്തിലായി കരുതും. 2020ലെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ 60 % മാർക്കോടെ ജയിച്ച്, ഇപ്പോൾ സിബിഎസ്‌ഇ 11ൽ പഠിക്കുന്നവർക്കു മാസം 500 രൂപ വീതം 2 വർഷം ലഭിക്കും. ഡിസംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും, 
 
പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. എൻആർഐ വിദ്യാർഥികൾക്ക് 6000 രൂപ വരെയാകാം. അടുത്ത വർഷം ഇതു 10 % വരെ കൂടാം. വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും സഹായം കിട്ടും. മറ്റു സ്‌കോളർഷിപ്പുകളും വാങ്ങാം. അടുത്ത വർഷം സ്കോളർഷിപ് പുതുക്കണം. 11–ാം ക്ലാസിൽ 50 % മാർക്കു നേടുന്നവർക്കു സഹായം‌ തുടർന്നുകിട്ടും. പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. സ്കൂൾ ഓഫിസിൽനിന്ന്‌ ഇക്കാര്യങ്ങളിൽ സഹായം കിട്ടും.

Follow Us:
Download App:
  • android
  • ios