Asianet News MalayalamAsianet News Malayalam

ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്കായി സൗജന്യ ഓൺലൈൻ പരിശീലനം

പ്രത്യേക സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. ഓൺലൈൻ പരിശീലനം ജനുവരി ആദ്യവാരം ആരംഭിക്കും.

online training for departmental tests
Author
Trivandrum, First Published Nov 17, 2020, 11:01 AM IST


തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി ഐ.എം.ജി പ്രത്യേക സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. ഓൺലൈൻ പരിശീലനം ജനുവരി ആദ്യവാരം ആരംഭിക്കും. അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ താൽപര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി ഐ.എം.ജിയുടെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കണം.  

മുൻപ് ഈ പരിശീലനത്തിൽ പങ്കെടുത്തിട്ടുള്ളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം മുൻപ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടില്ലാ എന്നും ഡിപ്പാർട്ടുമെന്റൽ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ല എന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുമുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം.

നാമനിർദ്ദേശം ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ, തിരുവനന്തപുരം എന്ന മേൽവിലാസത്തിലോ,  imgtvpm@gmail.com എന്ന മെയിലിലോ അയക്കണം. നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്. ഇതു സംബന്ധിച്ച വിവരം www.img.kerala.gov.in ൽ ലഭിക്കും.
 

Follow Us:
Download App:
  • android
  • ios