Asianet News MalayalamAsianet News Malayalam

ഐ.​ബി.​പി.​എ​സ്​ കോ​മ​ൺ റി​ക്രൂ​ട്ട്​​മെൻറ്​: അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം

11 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലാ​യി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ൽ 1557 ഒ​ഴി​വു​ക​ളും ബാ​ങ്ക്​ പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​മെന്റ് ട്രെ​യി​നി ത​സ്​​തി​ക​യി​ൽ 1167 ഒ​ഴി​വു​ക​ളുമാണ് റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രിക്കുന്നത്. 

opportunity for ibps common recruitment
Author
Delhi, First Published Oct 27, 2020, 12:39 PM IST

ദില്ലി: ഐബിപിഎസ് കോമൺ റിക്രൂട്ട്മെന്റ്  പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. ഐ.​ബി.​പി.​എ​സ്​ 2020 ലേ​ക്ക്​ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും അ​തി​നു​ശേ​ഷം യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കുമാണ് അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം ലഭിച്ചിരിക്കുന്നത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ ക്ല​ർ​ക്ക്, പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​​മെൻറ്​ ട്രെ​യി​നീ​സ്​ ത​സ്​​തി​ക​ക​ളി​ലേ​ക്കും റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ൽ ഓ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ (മ​ൾ​ട്ടി​പ​ർ​പ്പ​സ്) ത​സ്​​തി​ക​ക​ളി​ലേ​ക്കുമാണ് ​കോ​മ​ൺ റി​ക്രൂ​ട്ട്​​മെൻറി​നാ​യി പരീക്ഷ നടത്തുന്നത്.

ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച അ​നു​ബ​ന്ധ വി​ജ്ഞാ​പ​ന​വും 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ വി​ജ്ഞാ​പ​ന​വും www.ibps.inൽ ​ല​ഭ്യ​മാ​ണ്. 11 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലാ​യി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ൽ 1557 ഒ​ഴി​വു​ക​ളും ബാ​ങ്ക്​ പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​മെന്റ് ട്രെ​യി​നി ത​സ്​​തി​ക​യി​ൽ 1167 ഒ​ഴി​വു​ക​ളുമാണ് റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രിക്കുന്നത്. അ​ടു​ത്ത വ​ർ​ഷം ഒ​ഴി​വു​ക​ൾ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ബി​രു​ദ​വും ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ർ​ക്ക്​ ക്ല​ർ​ക്ക്​ ത​സ്​​തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കാം. ഹൈ​സ്​​കൂ​ൾ, കോ​ള​ജ്​ ത​ല​ത്തി​ൽ ക​മ്പ്യൂ​ട്ട​ർ/​ഐ.​ടി വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​രോ ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​ഷ​ൻ​സ്​/​ഐ.​ടി​യി​ൽ ബി​രു​ദ​ധാ​രി​ക​ളോ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​​വ​രോ ആ​ക​ണം. പ്രാ​യം 20-28 വ​യ​സ്സ്. ഓ​ഫി​സ​ർ/​മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി ത​സ്​​തി​ക​ക​ളി​ലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യത ബി​രു​ദ​മാണ്. പ്രാ​യം 20നും 30 നും ഇടയിലായിരിക്കണം.

സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ക്ല​റി​ക്ക​ൽ ത​സ്​​തി​ക​ക്ക്​ ന​വം​ബ​ർ ആ​റു വ​രെ​യും പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി ത​സ്​​തി​ക​ക്ക്​ ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. ആദ്യം​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ അ​പേ​ക്ഷ​ക​ളി​ൽ തി​രു​ത്ത്​ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്.

Follow Us:
Download App:
  • android
  • ios