തിരുവനന്തപുരം: ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി/ സ്വാശ്രയ  പോളിടെക്‌നിക് കോളേജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (നവംബർ 13) പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിച്ചിരിക്കുന്നവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ 19ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. ഇതുവരെ 6829 പേർ പ്രവേശനം നേടുകയും 8854 പേർ താൽക്കാലികമായി പ്രവേശനം  നേടുകയും ചെയ്തു.