സീരിയലിൽ അഭിനയിക്കുന്ന സമയത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ സൂരജ് ശ്രമങ്ങൾ നടത്തിയിരുന്നു.

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സിനിമയാണ് എന്നും സൂരജിന്റെ ലക്ഷ്യം.

ഇപ്പോഴിതാ, തൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് പറയുകയാണ് നടൻ. ഓരോരോ സമയദോഷം എന്നാണ് സൂരജ് പറയുന്നത്. സൂരജിൻറെ വാക്കുകളിലേക്ക്…"എന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് ഹാക്ക് ആയിരിക്കുകയാണ്. അത് തിരിച്ചു കിട്ടാനുള്ള നടപടികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഇതുപോലെ ഫേസ്ബുക്ക് ഹാക്ക് ആയി കഴിഞ്ഞാൽ അതിൽ മോശമായിട്ടുള്ള മെസേജസും ഫോട്ടോസും വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും ന്യൂസ് വന്നാൽ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കുക. ഓരോരോ സമയദോഷങ്ങൾ" എന്നാണ് സൂരജ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പറയുന്നത്. വേഗം അക്കൗണ്ട് തിരിച്ചു കിട്ടട്ടെയെന്നാണ് ആരാധകരുടെ കമന്റ്.

സീരിയലിൽ അഭിനയിക്കുന്ന സമയത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ സൂരജ് ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെ മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ സൂരജ് നായകനായി. പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം.

View post on Instagram

ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.‍‍‌ ഹൃദയത്തിൽ വളരെ ചെറിയ വേഷമായിരുന്നു സൂരജ് ചെയ്തത്. നടൻ, മോട്ടിവേറ്റർ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെ സൂരജിന്റെ സംഭാവന പരി​ഗണിച്ച് അടുത്തിടെ ഇന്‍റര്‍നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തിൽ സൂരജിന് ഒരു ഹോണററി ഡോക്ടറേറ്റും ലഭിച്ചിരുന്നു.

കപ്പടിക്കണം, പക്ഷേ ജാസ്മിന്റെ പ്രശ്നം എന്നെയും ബാധിക്കുന്നു; മാനസികമായി തകർന്ന് റെസ്മിൻ