ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ വിവിധ തസ്തികകളിലായി 85 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. പരസ്യ വിജ്ഞാപന നമ്പര്‍ 05/2020. പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 54 ഒഴിവുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം, വകുപ്പ്, പ്രായപരിധി എന്ന ക്രമത്തില്‍ താഴെക്കൊടുത്തിരിക്കുന്നു.

ചീഫ് ഡിസൈന്‍ ഓഫീസര്‍-1 (ജനറല്‍)
വകുപ്പ്: നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാണ്‍പുര്‍
പ്രായപരിധി: 50 വയസ്സ്.

ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്-2 (ജനറല്‍)
വകുപ്പ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
പ്രായപരിധി: 35 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (ആര്‍മ മെന്റ് ഇന്‍സ്ട്രുമെന്റ്സ്)-2 (ജനറല്‍)
വകുപ്പ്: പ്രതിരോധ മന്ത്രാലയം
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്‌മോള്‍ ആംസ്)-5 (എസ്.സി.-1, ഒ.ബി.സി.-1, ജനറല്‍-3
വകുപ്പ്: പ്രതിരോധ മന്ത്രാലയം
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്റ്റോര്‍സ്) (കെമിസ്ട്രി)-5 (എസ്.സി..-1, ഒ.ബി.സി.-1, ജനറല്‍-3)
വകുപ്പ്: പ്രതിരോധ മന്ത്രാലയം
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്റ്റോര്‍സ്) (ജെന്‍ടെക്സ്റ്റ്)-30 (എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-8, ജനറല്‍-19)
വകുപ്പ്: പ്രതിരോധ മന്ത്രാലയം
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (വെഹിക്കിള്‍സ്)-12 (എസ്.സി.-1, ഒ.ബി.സി.-2, ജനറല്‍-9)
വകുപ്പ്: പ്രതിരോധ മന്ത്രാലയം
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ -1 (ജനറല്‍)
വകുപ്പ്: നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക്, ഡല്‍ഹി
പ്രായപരിധി: 35 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഫീഷ്യല്‍ ലാംഗ്വേജ്)-13 (എസ്.സി.-2, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, ജനറല്‍-6)
വകുപ്പ്: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍
പ്രായപരിധി: 35 വയസ്സ്.

അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസര്‍-2 (ഒ.ബി.സി.-1, ജനറല്‍ -1)
വകുപ്പ്: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി.
പ്രായപരിധി: 30 വയസ്സ്.

ഡെപ്യൂട്ടി ഡയറക്ടര്‍ (എക്‌സാമിനേഷന്‍ റിഫോംസ്)-1 (ഒ.ബി. സി.)
വകുപ്പ്: യു.പി.എസ്.സി.
പ്രായപരിധി: 43 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)/അസിസ്റ്റന്റ് സര്‍വേയര്‍ ഓഫ് വര്‍ക്ക്സ് (സിവില്‍)-9 (എസ്.സി.-1, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2, ജനറല്‍-5)
വകുപ്പ്: ഇറിഗേഷന്‍ ആന്‍ഡ് ഫ്‌ളഡ് കണ്‍ട്രോള്‍, ഡല്‍ഹി
പ്രായപരിധി: 30 വയസ്സ്.

ഡെപ്യൂട്ടി ഡയറക്ടര്‍-2 (ജനറല്‍ -2)
വകുപ്പ്: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്ലാനിങ്, ഡല്‍ഹി
പ്രായപരിധി: 40 വയസ്സ്.

വിശദവിവരങ്ങള്‍ക്കായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 2.