തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ 4 തസ്തികകളിലായി 39 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി മാനേജർ -7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-6, ഡാറ്റ എൻട്രി ഓപ്പറേറ്റർ- 24, ടൈപ്പിസ്റ്റ് -2, എന്നിങ്ങനെയാണ് ഒഴിവുകൾ. നിർദിഷ്ട ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം.

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറൽ മാനേജർ- യോഗ്യത: എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി& ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ തത്തുല്യം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- യോഗ്യത: കംപ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എൻജനീയറിങ്ങ് ബിരുദം അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്സി. കംപ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ- യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ടൈപ്പിസ്റ്റ് -2- യോഗ്യത : എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത. കെ ജി റ്റി.ഇ. ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ).

പ്രായം : 1/1/2020 ൽ 18 (വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കഴിയാൻ പാടില്ല. പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും).

അപേക്ഷ: ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.

വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ 28.10.2020 വൈകുന്നേരം 5 മണിക്കു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം.