മുംബൈ: ഫോബ്സ് തയ്യാറാക്കിയ ലോകത്തെ ഏറ്റവും വിലമതിക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 18 എണ്ണം ഇടം നേടി. ഇന്ത്യയില്‍ നിന്നുളള കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടിയത് ഇന്‍ഫോസിസാണ്. പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്‍ഫോസിസിന്. 

പട്ടികയില്‍ ടിസിഎസ്സിന് 22 -ാം സ്ഥാനവും ടാറ്റാ മോട്ടോഴ്സിന് 31 -ാം സ്ഥാനവും ലഭിച്ചു. ആകെ 250 കമ്പനികളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയത്. മുന്‍ വര്‍ഷം ഇന്‍ഫോസിസിന് 31 -ാം സ്ഥാനമായിരുന്നു.