ദില്ലി: യാത്രക്കാർക്ക് വമ്പൻ ഓഫറുമായി ഗോ എയർ വിമാനക്കമ്പനി. സൂപ്പർ സേവർ ഫെയർ വഴി 957 രൂപ മുതലാണ് ടിക്കറ്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നാരംഭിക്കുന്ന ടിക്കറ്റ് വിൽപ്പനയിൽ നിന്ന് സെപ്തംബർ 30 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും.

അഹമ്മദാബാദിൽ നിന്ന് ഇൻഡോറിലേക്ക് 957 രൂപയാണ് ടിക്കറ്റ്. ഇൻഡോറിൽ നിന്ന് അഹമ്മദാബാദിലേക്ക് 1214. ദില്ലിയിൽ നിന്ന് ഛണ്ഡീഗഡിലേക്ക് 1358.  ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് 1427. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് 1473. പാറ്റ്നയിൽ നിന്ന് റാഞ്ചിയിലേക്ക് 1507. ബഗ്ദോരയിൽ നിന്ന് ഗുവാഹത്തിയിലേക്ക് 1524. കൊൽക്കത്തയിൽ നിന്ന് ഭുവനേശ്വറിലേക്ക് 1531 രൂപയുമാണ് നിരക്ക്.

ബെംഗളുരുവിൽ നിന്ന് ഗോവയിലേക്ക് 1567. ഛണ്ഡീഗഡിൽ നിന്ന് ഗോവയിലേക്ക് 1577. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 1650. ഗുവാഹത്തിയിൽ നിന്ന് ബഗ്ദോരയിലേക്ക് 1656. ഹൈദരാബാദിൽ നിന്ന് ഗോവയിലേക്ക് 1659. പുണെയിൽ നിന്ന് ബെഗളുരുവിലേക്ക് 1664. പാറ്റ്നയിൽ നിന്ന് കൊൽക്കത്തയിലേക്ക് 1670. ബെംഗളൂരുവിൽ നിന്ന് പുണെയിലേക്ക് 1695. ഐസ്‌വാളിൽ നിന്ന് ഗുവാഹത്തിയിലേക്ക് 1696. ഗുവാഹത്തിയിൽ നിന്ന് ഐസ്വാളിലേക്ക് 1696. ദില്ലിയിൽ നിന്ന് ഇൻഡോറിലേക്ക് 1697. ദില്ലിയിൽ നിന്ന് ലഖ്‌നൌവിലേക്ക് 1697. കൊൽക്കത്തയിൽ നിന്ന് ബദ്ഗോരയിലേക്ക് 1698. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് 1722. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് 1743. ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്ക് 1759. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് 1773. ലഖ്നൗവിൽ നിന് ദില്ലിയിലേക്ക് 1796. ബഗ്ദോരയിൽ നിന്ന് കൊൽക്കത്തയിലേക്ക് 1798. ഭുവനേശ്വറിൽ നിന്ന് കൊൽക്കത്തയിലേക്ക് 1897. ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് 1907. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് 1953. ബെംഗളൂരുവിൽ നിന്ന് നാഗ്പൂരിലേക്ക് 1999. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് 2009 എന്നിങ്ങനെയാണ് പ്രത്യേക ടിക്കറ്റ് നിരക്ക്.