മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സിന്റെ എല്ലാ ശാഖകളും ഇന്ന് മുതൽ (ഏപ്രിൽ 20 തിങ്കളാഴ്ച) തുറന്ന് പ്രവർത്തിക്കും. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കമ്പനി എല്ലാ സേവനങ്ങളും പുനരാരംഭിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സ് ലിമിറ്റഡ് മാനേജ്മെന്റ് അറിയിച്ചു. 

സ്ഥാപനത്തിന്റെ കേരളത്തിലെ എല്ലാ ശാഖകളുമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. സുരക്ഷ പാലിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും ബ്രാഞ്ചുകൾ സർക്കാർ നിർദ്ദേശിച്ച പ്രോട്ടോക്കോളുകൾ അനുസരിച്ചാകും പ്രവർത്തിക്കുന്നതെന്നും മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സ് വ്യക്തമാക്കി.