ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യക്ക് ന്യൂസിലന്‍ഡ് പര്യടനം കഴിഞ്ഞ് നേരത്തെ നാട്ടിലേക്ക് തിരിക്കേണ്ടിവരുമോ..? സംശയിക്കാന്‍ കാരണമുണ്ട്. അങ്ങനെയാണ് രണ്ടാം ടെസ്റ്റ് നടക്കുന്ന ക്രൈസ്റ്റ് ചര്‍ച്ചിലെ പിച്ച് ഒരുക്കിയിരിക്കുന്നത്. ബിസിസിഐയാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പിച്ചിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിന്റെ ക്യാപ്ഷനായിരുന്നു ഏറെ രസകരം. പിച്ച് എവിടെയെന്ന് കാണിക്കൂ... എന്നായിരുന്നു ട്വീറ്റിന്റെ ക്യാപ്ഷന്‍. കാരണം അത്രത്തോളം പുല്ലുണ്ടായിരുന്നു പിച്ചില്‍. പിച്ചും ഗ്രൗണ്ടും വേര്‍ത്തിരിച്ചറിയാത്ത അവസ്ഥ.

ബിസിസിഐ പങ്കുവച്ച ട്വീറ്റിന് താഴെ പരിഹാസ കമന്റുമായി ക്രിക്കറ്റ് ആരാധകര്‍ എത്തിക്കഴിഞ്ഞു. ഇന്ത്യക്ക് 100 റണ്‍സിനപ്പുറം നേടാന്‍ സാധിക്കില്ലെന്നും നേരത്തെ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്നും പലുരും ട്വീറ്റില്‍ പരിഹാസത്തോടെ പറയുന്നു. ആദ്യ ടെസ്റ്റ് നടന്ന ഹാമില്‍ട്ടണിലും ഇതേ സ്വഭാവമുള്ള പിച്ചാണ് ഒരുക്കിയിരുന്നത്. അജിന്‍ക്യ രഹാനെയും മായങ്ക് അഗര്‍വാളും ഒഴികെയുള്ള താരങ്ങള്‍ക്ക് അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്നിങ്‌സിലും 200ല്‍ അധികം റണ്‍സ് നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നില്ല. 

അത്തരമൊരു തകര്‍ച്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചിലും ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ക്രിക്കറ്റ് ലോകം പറയുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...