സിഡ്നി: വിവിധ ടീമുകളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ലോകഇലവനെ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍. വോണ്‍ കളിച്ചിരുന്ന സമയത്ത് എതിര്‍ ടീമില്‍ കളിച്ച താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമിലിടം നേടി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദരര്‍ സെവാഗ് എന്നിവരാണ് ടീമിലിടം കണ്ട ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരാള്‍ പോലും ടീമിലെത്തിയില്ല.

സെവാഗും സനത് ജയസൂര്യ (ശ്രീലങ്ക)യുമാണ് വോണിന്റെ ടീമിലെ ഓപ്പണര്‍മാര്‍. സച്ചിന്‍ മൂന്നാമനായി ക്രീസിലെത്തും. ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), കെവിന്‍ പീറ്റേഴ്‌സണ്‍ (ഇംഗ്ലണ്ട്), കുമാര്‍ സംഗക്കാര (ശ്രീലങ്ക) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിക്കറ്റി പിന്നിലും സംഗക്കാര തന്നെ. ഓള്‍റൗണ്ടറായി ആന്‍ഡ്രൂ ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്) കളിക്കും. വസീം അക്രം (പാകിസ്ഥാന്‍), ഷൊയ്ബ് അക്തര്‍ (പാകിസ്ഥാന്‍), ക്വേര്‍ട്‌ലി ആംബ്രോസ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നറായി ഡാനിയേല്‍ വെറ്റോറി (ന്യൂസിലന്‍ഡ്)യും ടീമിലുണ്ട്. 

വോണിന്റെ ലോക ഇലവന്‍ വീരേന്ദര്‍ സെവാഗ് (ഇന്ത്യ), സനത് ജയയസൂര്യ (ശ്രീലങ്ക), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), കെവിന്‍ പീറ്റേഴ്സന്‍ (ഇംഗ്ലണ്ട്), കുമാര്‍ സങ്കക്കാര (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), ആന്‍ഡ്രു ഫ്ളിന്റോഫ് (ഇംഗ്ലണ്ട്), വസീം അക്രം (പാകിസ്താന്‍), ഡാനിയേല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്), ഷുഐബ് അക്തര്‍ (പാകിസ്താന്‍), കേട്ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്).