നിലവില്‍ 9 മത്സരങ്ങളില്‍ 10 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലും ആറ് പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ് എട്ടും സ്ഥാനങ്ങളിലാണ്

ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നു. ചെപ്പോക്കിലെ ഹോം സ്റ്റേഡിയത്തില്‍ സിഎസ്‌കെയ്ക്ക് പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍. ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് പഞ്ചാബ് കിംഗ്‌സ് ഇറങ്ങുന്നത് എങ്കില്‍ രണ്ട് മാറ്റങ്ങള്‍ സിഎസ്‌കെയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. പരിക്കേറ്റ പേസര്‍ മതീഷ പതിരാനയ്ക്ക് പകരം റിച്ചാര്‍ഡ് ഗ്ലീസന്‍ ചെന്നൈക്കായി അരങ്ങേറും. മറ്റൊരു പേസര്‍ തുഷാര്‍ ദേശ്‌പാണ്ഡെയ്ക്ക് പകരം ഷര്‍ദ്ദുല്‍ താക്കൂര്‍ കളിക്കും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പഞ്ചാബിന് ഇന്ന് ജയം നിര്‍ബന്ധമാണ്. 

പ്ലേയിംഗ് ഇലവനുകള്‍

സിഎസ്‌കെ: അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍. 

ഇംപാക്‌‌ട് സബ്: സമീര്‍ റിസ്‌വി, മുകേഷ് ചൗധരി, സിമര്‍ജീത്ത് സിംഗ്, ഷെയ്‌ഖ് റഷീദ്, പ്രശാന്ത് സോളങ്കി. 

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയ്‌ര്‍സ്റ്റോ, സാം കറന്‍ (ക്യാപ്റ്റന്‍), റൈലി റൂസ്സോ, ശശാങ്ക് സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), അഷുതോഷ് ശര്‍മ്മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്‌ദീപ് സിംഗ്. 

ഇംപാക്‌‌ട് സബ്: പ്രഭ്‌സിമ്രാന്‍ സിംഗ്, ലയാം ലിവിംഗ്‌സ്റ്റണ്‍, റിഷി ധവാന്‍, വിധ്വത് കവരപ്പ, ഹര്‍പ്രീത് സിംഗ് ഭാട്യ. 

പോയിന്‍റ് നില

നിലവില്‍ 9 മത്സരങ്ങളില്‍ 10 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലും ആറ് പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ് എട്ടും സ്ഥാനങ്ങളിലാണ്. ഇന്നും തോറ്റാല്‍ പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാവും. അതേസമയം വമ്പിച്ച ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് ടേബിളിൽ രണ്ടാം സ്ഥാനമാണ് ചെന്നൈയുടെ ലക്ഷ്യം. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഒന്നാം സ്ഥാനത്തിന് നിലവിലാരും ഭീഷണിയില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം പിടിച്ച താരങ്ങളുടെ പ്രകടനത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

Read more: അമിത പരിഗണനയോ? പാണ്ഡ്യ വൈസ് ക്യാപ്റ്റനായത് അവസാന നിമിഷം ടീമിലെത്തി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം