തിരുവനന്തപുരം: മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിലുള്ള പിആർ വർക്ക് ഈ സർക്കാരിനുണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. ഏത് മാധ്യമമെടുത്താലും പരസ്യത്തിന്റെ പെരുമഴക്കാലമാണ്. ഇത്രയും പരസ്യം ഒരു സർക്കാരും ഒരു കാലത്തും കൊടുത്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ചാറ്റ് വാക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് എന്നൊരു പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു. 

അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം