മുംബൈക്ക് നിലനില്‍പ്പിന്റെ പോരാട്ടമാണിത്. ഹാര്‍ദിക് പണ്ഡ്യയും സംഘവും അവസാന മൂന്ന് മത്സരത്തില്‍ ഉള്‍പ്പടെ പത്ത് കളിയിയില്‍ ഏഴിലും തോറ്റു.

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം പന്തെടുക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മുംബൈ, മുഹമ്മദ് നബിക്ക് പകരം നമന്‍ ധിറിനെ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ ഇംപാക്റ്റ് പ്ലയറായിട്ടായിരിക്കും കളിക്കുക. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം... 

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നെഹാല്‍ വധേര, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, നുവാന്‍ തുഷാര.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

മുംബൈക്ക് നിലനില്‍പ്പിന്റെ പോരാട്ടമാണിത്. ഹാര്‍ദിക് പണ്ഡ്യയും സംഘവും അവസാന മൂന്ന് മത്സരത്തില്‍ ഉള്‍പ്പടെ പത്ത് കളിയിയില്‍ ഏഴിലും തോറ്റു. എത്തിപ്പിടിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെങ്കിലും പ്ലേ ഓഫ് എന്ന നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ജയം അനിവാര്യം. ഒന്‍പതില്‍ ആറും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ലക്ഷ്യം സമ്മര്‍ദമില്ലാതെ പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കല്‍. ഫില്‍ സാള്‍ട്ട് കൂടി തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ കെകെആര്‍ ബാറ്റിംഗ് നിരയുടെ കരുത്തുകൂടി. 

അതെനിക്ക് നിര്‍ബന്ധമായിരുന്നു! ടി20 ലോകകപ്പ് ടീമിലെ നിര്‍ണായക തീരുമാനത്തെ കുറിച്ച് രോഹിത് ശര്‍മ

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മങ്ങിയ പ്രകടനത്തിനൊപ്പം ഹര്‍ഷിത് റാണയുടെ വിലക്കും കൊല്‍ത്തക്ക ബൌളിംഗിന്റെ മൂര്‍ച്ചകുറയ്ക്കും. രോഹിത്തും സൂര്യയും ബുംറയും തിലകും ഇഷാനുമെല്ലാം ഉണ്ടെങ്കിലും ഹാര്‍ദിക്കിന് കീഴില്‍ ടീമായി കളിക്കാന്‍ മുംബൈയ്ക്ക് കഴിയുന്നില്ല. ടീമിലെ പടലപ്പിണക്കങ്ങള്‍ കളിയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള മത്സരഫലങ്ങള്‍ വ്യക്തമാക്കുന്നത്.