Asianet News MalayalamAsianet News Malayalam

കള്ളവോട്ടിൽ പ്രതിരോധത്തിലായി മുന്നണി; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത്

കള്ളവോട്ട് ആരോപണത്തിലും തെര‍ഞ്ഞെടുപ്പ് കമ്മീഷനെടുത്ത തുടര്‍ നടപടികളിലും പാടെ പ്രതിരോധത്തിലാണ് സിപിഎം

cpm state secretariat today to discuss bogus vote controversy
Author
Trivandrum, First Published May 3, 2019, 10:49 AM IST

തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികൾക്കും എതിരെ കേസുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ തുടര്‍ നടപടികൾ ആലോചിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നു. 

കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടികൾക്കെതിരെ നേരത്തെ തന്നെ സിപിഎം രംഗത്തെത്തിയിരുന്നു. ഏകപക്ഷീയ നടപടികളുമായി ടിക്കാറാം മീണ മുന്നോട്ട് പോകുകയാണെന്നാണ് സിപിഎം നിലപാട്. മാത്രമല്ല കള്ളവോട്ട് ആരോപണം തന്നെ രാഷ്ട്രീയ നീക്കമാണെന്ന വാദമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്. കള്ളവോട്ട് കേസ് യുഡിഎഫിന്‍റെ തിരക്കഥയാണെന്നു വാദിക്കുന്ന സിപിഎം കോൺഗ്രസ് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കള്ളവോട്ടിന് തെളിവുകൾ പുറത്ത് കൊണ്ടു വരാനും ശ്രമിക്കുന്നുണ്ട്. 

ഏതായാലും വിഷയം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഒരുപക്ഷെ പാര്‍ട്ടിയുടെ വിശദീകരണം എന്ന നിലയ്ക്ക് ഔദ്യോഗിക പ്രസ്താവന ഇറക്കാനും സാധ്യതയുണ്ട്. 

Follow Us:
Download App:
  • android
  • ios