Asianet News MalayalamAsianet News Malayalam

ഇടതുപക്ഷ ബദലെന്ന ആര്‍എംപിയുടെ സ്വപ്നവും മങ്ങി

RMPs attempt to be a left rebel went astray
Author
Vadakara, First Published May 19, 2016, 1:27 PM IST

ശക്തമായ ത്രികോണമത്സരമെന്നായിരുന്നു വടകരയിലെ മല്‍സരം വിശേഷിക്കപ്പെട്ടത്. വോട്ടുകണക്കില്‍ ഭൂരിപക്ഷമില്ലാഞ്ഞിട്ടു കൂടി എല്‍ഡിഎഫ് ജയിച്ചു മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. ടിപി ചന്ദ്രശേഖരന്റെ കൊലയില്‍ നിഷേധവോട്ടും സഹതാപവോട്ടും പ്രതീക്ഷിച്ചിറങ്ങിയ  കെകെ രമയ്‌ക്ക്  കിട്ടിയത് 20504 വോട്ടുകള്‍ മാത്രം. ആര്‍എംപിക്ക് 17000ത്തോളം വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നിരിക്കെ കെകെ രമ കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്നര്‍ത്ഥം

സംസ്ഥാനത്തുണ്ടായ ഇടതുപക്ഷ അനുകൂല അടിയൊഴുക്കില്‍ രമയെ ഇടതുപക്ഷ അനുഭാവികള്‍ കൈയൊഴിഞ്ഞുവെന്ന് വിലയിരുത്താം. രമ വടകരയില്‍ ജയിച്ചിരുന്നെങ്കില്‍ സംസ്ഥാനത്താകെ സിപിഎമ്മിലെ വിമതസ്വരങ്ങള്‍ക്ക് അത് ഉത്തേജനമായേനെ. ഒപ്പം ഒഞ്ചിയം മേഖലയിലുണ്ടായ പാര്‍ട്ടിയിലെ പ്രശ്നങ്ങളെ ഇനി സിപിഎമ്മിന് കണ്ടില്ലെന്നും നടിക്കാം.  പക്ഷെ കുറ്റ്യാടിയില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്ന് ചന്ദശേഖരന്‍ വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നേതാവിന്റെ ഭാര്യ തോറ്റത് പാര്‍ട്ടിക്കുള്ളില്‍ അപസ്വരങ്ങള്‍ തുടരുന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios