ബിഗ് ബോസ് വാശിയേറിയ മത്സരങ്ങളുടെ വേദിയാണെങ്കിലും രസകരമായ കാര്യങ്ങളുമുണ്ടാകാറുണ്ട്. ആര് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. ചിലപ്പോള്‍ അത് വിവാദവുമായി മാറാറുണ്ട്. കഴിഞ്ഞ ദിവസം അനൂപ് കൃഷ്‍ണൻ രസകരമായ ഒരു സെഷൻ ആയിരുന്നു ചെയ്‍തത്. തനിക്ക് ലഭിച്ച അവസരം രസകരമായി മാറ്റാനായിരുന്നു അനൂപ് കൃഷ്‍ണൻ ശ്രമിച്ചത്. ഓരോ മത്സരാര്‍ഥിയെയും ഉള്‍പ്പെടുത്തിയായിരുന്നു അനൂപ് കൃഷ്‍ണന്റെ ശ്രമം.

അമിത ഭാവങ്ങളിലൂടെയും അമിത ചലനങ്ങളിലൂടെയും അനൂപ് കൃഷ്‍ണൻ മറ്റുള്ളവരെ കുങ് ഫു പഠിപ്പിക്കുന്നുവെന്നായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം. അനൂപ് കൃഷ്‍ണൻ അത് ഏറ്റെടുക്കുകയും ചെയ്‍തു. അനൂപ് കൃഷ്‍ണൻ ഓരോരുത്തരെയും വിളിക്കുകയും ചെയ്‍തു. അവരവരുടെ മാനറിസങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു അനൂപ് കൃഷ്‍ണൻ സെഷൻ കൈകാര്യം ചെയ്‍തത്. ഓരോരുത്തരും എങ്ങനെയാണ് ബിഗ് ബോസില്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് കാട്ടുകയായിരുന്നു അനൂപ് കൃഷ്‍ണൻ. മത്സാര്‍ഥികളെ അനൂപ് കൃഷ്‍ണൻ കുങ്‍ഫു രസകരമായി പഠിപ്പിക്കുകയും ചെയ്‍തു.

ആദ്യം നോബിയെയായിരുന്നു അനൂപ് കൃഷ്‍ണൻ പഠിപ്പിച്ചത്. പിന്നിലൂടെ വന്ന് ഒരാള്‍ ആക്രമിക്കുമ്പോള്‍ എങ്ങനെയാണെന്നായിരുന്നു പഠിപ്പിച്ചത്. നോബിയെ പിന്നീലൂടെ വന്ന് അനൂപ് കൃഷ്‍ണൻ കത്രിക പൂട്ടിട്ട് പൂട്ടി. നോബി എന്നെ രക്ഷിക്കൂവെന്ന് പറഞ്ഞ് തമാശയില്‍ കരയുകയും രംഗം രസകരമാവുകയും ചെയ്‍തു.

ഡിംപാലിനെയും അനൂപ് കൃഷ്‍ണൻ കുങ് ഫു പഠിപ്പിച്ചു. ഞാൻ പറഞ്ഞൊക്കെ ശരിയാ, എനിക്ക് പറയാനുള്ളതൊക്കെ ശരിയായ എന്നെ ആരും കേള്‍ക്കുന്നില്ല എന്ന് ഡിംപാല്‍ പറയുന്നതുപോലെ അനൂപ് കൃഷ്‍ണൻ പറഞ്ഞു. കരയുന്നതുപോലെ അനൂപ് കൃഷ്‍ണൻ കാട്ടുകയും ചെയ്‍തു. കിങ്ങിണി പൂവേ എന്ന് ഡിംപാല്‍ പാടി ചുവടുകള്‍ വെയ്‍ക്കുന്നതുപോലെയും അനൂപ് കൃഷ്‍ണൻ കാട്ടി.