ബിഗ് ബോസ് സീസൺ മൂന്നിൽ ആദ്യ ഫിസിക്കൽ വീക്കിലി ടാസ്കിൽ തന്നെ പ്രശ്നങ്ങളായിരുന്നു. പിന്നാലെ ടാസ്ക് തന്നെ ഉപേക്ഷിക്കേണ്ടിയും വന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള മൂന്നുപേരെ തെരഞ്ഞെടുക്കാൻ മത്സരാർത്ഥികളോടു തന്നെ പറഞ്ഞത്. ഓരോരുത്തരായി ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള നോമിനേഷൻ പറഞ്ഞു തുടങ്ങിയത്. നോബിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 

അനൂപ്, കിടിൻ ഫിറോസ്, റംസാൻ എന്നിവരെയാണ് സന്ധ്യ നോമിനേറ്റ് ചെയ്തത്. കിടിലൻ ഫിറോസ് ഫിറോസ്, സായ് വിഷ്ണു, നോബി, അനൂപ് എന്നിവരെയും, നോബി, അനൂപ്, സന്ധ്യ, എന്നിവരെ ഡിംപലും, കിടിലം ഫിറോസ്,സന്ധ്യ, അനൂപ്, എന്നിവരെ സൂര്യ തെരഞ്ഞെടുത്തു. ഫിറോസ്- നോബി, അനൂപ്, അഡോണി എന്നിവരെയും മണിക്കുട്ടൻ- അഡോണി, ഫിറോസ്-സജിന- അനൂപ് എന്നിവരെയും തെരഞ്ഞെടുത്തു.

നോബി തെരഞ്ഞെടുത്തത് കിടിലം ഫിറോസ്, അനൂപ്, റംസാൻ എന്നിവരെയാണ്. അഡോണി, അനൂപ്, നോബി എന്നിവരെയാണ് മജിസിയ തെരഞ്ഞെടുത്തത്.  റംസാൻ തെരഞ്ഞെടുത്തത് അഡോണി, ഫിറോസ്, നോബി എന്നിവരെയാണ്. രമ്യ തെരഞ്ഞെടുത്ത് നോബി, റംസാൻ, അനൂപ് എന്നിവരെയാണ്. ഏഞ്ചൽ തെരഞ്ഞെടുത്തത് നോബി,കിടിലൻ ഫിറോസ്, അഡോണി എന്നിവരെയാണ്. നോബി, ഫിറോസ്,അഡോണി എന്നിവരെയാണ് അനൂപ് തെരഞ്ഞെടുത്തത്. നോബി, അഡോണി, ഫിറോസ് എന്നിവരെയാണ് ഭാഗ്യലക്ഷ്മിയും മിഷേലും തെരഞ്ഞെടുത്തത്. നോബി, ഫിറോസ്, അഡോണി എന്നിവരെയാണ് റിതു തെരഞ്ഞെടുത്തത്. ഇതോടെ ഫിറോസ്, നോബി, അഡോണി എന്നിവരാണ് കൂടുതൽ വോട്ടുകളുമായി ക്യാപ്റ്റൻസി ടാസ്കിലേക്ക് തെരഞ്ഞെടുത്തത്.