മുഖ്യമന്ത്രി സിനിമ സംഘടനകളുടെ യോഗം വിളിച്ചു. 19 നാണ് ഓൺലൈൻ വഴിയാണ് യോഗം. സിനിമ രംഗത്തെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് വിവിധ സംഘടകൾ നിവേദനം നൽകിയിരുന്നു.
തിയറ്ററുകൾ തുറക്കുന്നതുൾപ്പെടെ ചർച്ച ചെയ്യും.

ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക  പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം, തീയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഇത്തരം ആവശ്യങ്ങൾ സർക്കാരിന് മുമ്പിൽ വെക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

തിയറ്ററുകള്‍ തുറക്കാൻ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ ഇതുവരെ തുറന്നില്ല.

തിയറ്ററുകള്‍ തുറക്കാൻ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാനദണ്ഡങ്ങളും നിശ്ചയിച്ചിരുന്നു.