ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയം സ്വന്തമാക്കിയ ഇതിഹാസ താരമാണ് ചാര്‍ളി ചാപ്ലിൻ. ചാര്‍ഷി ചാപ്ലിനെ കുറിച്ച് നിരവധി സിനിമകളും ഡോക്യുമെന്ററികളുമൊക്കെ ഉണ്ടായിട്ടുണ്ട്. ചാര്‍ളി ചാപ്ലിനെ കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഇപ്പോഴിതാ ചാര്‍ളി ചാപ്ലിനെ കുറിച്ച് പുതിയൊരു ഡോക്യുമെന്ററി ഒരുങ്ങുകയാണ്. ചാര്‍ളി ചാപ്ലിന്റെ പേരക്കുട്ടി കാര്‍മെൻ ചാപ്ലിനാണ് ഡോക്യുമെന്ററി ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് അതിന്.

ചാര്‍ളി ചാപ്ലിൻ, എ മാൻ ഓഫ് ദ വേള്‍ഡ് എന്ന പേരിലായിരിക്കും ഡോക്യുമെന്ററി ഒരുങ്ങുക. ചാര്‍ളി ചാപ്ലിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയാൻ ഉപകരിക്കുന്ന തരത്തിലായിരിക്കും ഡോക്യുമെന്ററിയുടെ ആഖ്യാനം.  ചാപ്ലിന്റെ സിനിമകളെ കുറിച്ചും ആഴത്തില്‍ പ്രതിപാദിക്കും.  ചാപ്ലിന്റെ ആത്മകഥയും ഡോക്യുമെന്ററിക്ക് അടിസ്ഥാനമാകും. 2020 തുടക്കത്തിലാകും ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങുക.