ടെലിവിഷനില്‍ ദീപ്‍തി ഐപിഎസ് ആയി പ്രേക്ഷരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് ഗായത്രി അരുണ്‍. സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുകയാണ് ഗായത്രി അരുണ്‍. ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗായത്രി അരുണ്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു ആര്‍ട്ട്‍വര്‍ക്കാണ് ഗായത്രി അരുണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഒറിജിനല്‍ ഫോട്ടോയേക്കാള്‍ മനോഹരം എന്നാണ് ഗായത്രി അരുണ്‍ പറയുന്നത്. ജിത്തു എന്നയാള്‍ക്ക് ഗായത്രി അരുണ്‍ നന്ദിയും പറയുന്നുണ്ട്. ഗായിത്രി അരുണ്‍ പറഞ്ഞതുപോലെ മനോഹരം തന്നെയെന്നാണ് ആരാധകരുടെ അഭിപ്രായം. ഒട്ടേറെപ്പേരാണ് കമന്റുകളിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. വണ്‍ എന്ന സിനിമയാണ് ഗായത്രി അരുണിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.