ശിവകാര്‍ത്തികേയനൊപ്പം മലയാളത്തിന്റെ വമ്പൻ താരവും, സംവിധാനം മുരുഗദോസ്
മലയാളത്തിന്റെ പ്രിയ നടൻ ശിവകാര്‍ത്തികേയനൊപ്പം.
തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരോ ചിത്രങ്ങളുടെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടും ചര്‍ച്ചയായതാണ്. മലയാളത്തില്‍ നിന്നുള്ള ഒരു ജനകീയ താരവും ശിവകാര്‍ത്തികേയനൊപ്പം എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
എസ്കെ 23 എന്ന വിശേഷണപ്പേരുള്ള ചിത്രത്തില്‍ ബിജു മേനോനാകും മലയാളത്തില്‍ നിന്നെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. രുക്‍മിണി വസന്ത് നായികയാകുന്നു. സംഗീതം അനിരുദ്ധ് രവിചന്ദ്രറും നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന് ആകര്‍ഷണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് അയലാനാണ്. അയലാൻ തമിഴ്‍നാട്ടില്‍ മാത്രം 100 കോടി രൂപയ്‍ക്കടുത്ത് നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. നടനെന്ന നിലയില്‍ ശിവകാര്‍ത്തികേയന്റെ വേറിട്ട കഥാപാത്രമായിരുന്നു അയലാനിലേത്.
അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും നടൻ ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ശിവകാര്‍ത്തികേയൻ നായകനായ അയലാൻ സിനിമ സംവിധാനം ചെയ്‍തത് ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. എന്തായാലും ശിവകാര്‍ത്തികേയൻ നായകനായ പുതിയ ചിത്രവും വൻ ഹിറ്റായി മാറിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Read More: വീണ്ടും അജിത്തിന്റെ ആ ഹിറ്റ് ചിത്രം എത്തുന്നു, ഇക്കുറി വമ്പൻ റിലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക