മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മീശ പിരിച്ച് സണ്‍ ഗ്ലാസും വെച്ചുള്ള തന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രായം ഒരുപാട് കുറഞ്ഞത് പോലുള്ള ഫോട്ടോ. എന്തായാലും ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത മറ്റൊരു ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫോട്ടോ ചേര്‍ത്തുവെച്ചാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ ഷെയര്‍ ചെയ്‍തത്. സൈറ്റ് അടിക്കുന്ന ഫോട്ടോ  ഷെയര്‍ ചെയ്‍ത് ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നുവെന്ന് ക്യാപ്ഷൻ എഴുതിയത് ആരാധകര്‍ ചര്‍ച്ചയാക്കി.