അന്നപൂര്‍ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടൻ നാഗാര്‍ജുന. സ്റ്റുഡോയിയില്‍ തീപിടുത്തമുണ്ടായിയെന്നത് തെറ്റായ വാര്‍ത്തയാണ് എന്നാണ് നാഗാര്‍ജുന പ്രതികരിച്ചിരിക്കുന്നത്. ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എല്ലാം സുഗമമായി ഇരിക്കുന്നു. ഭയപ്പെടേണ്ട. നാശനഷ്‍ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് നാഗാര്‍ജുന അറിയിച്ചിരിക്കുന്നത്.

അന്നപൂര്‍ണ സ്റ്റുഡിയോയില്‍ രാവിലെ വലിയ തീപിടുത്തുമുണ്ടായിയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. ഇത് തെറ്റായ വാര്‍ത്തയാണ്. എല്ലാം ശരിയായ രീതിയിലാണ് എന്നുമാണ് നാഗാര്‍ജുന പറഞ്ഞത്. ബിഗ് ബോസ് തെലുങ്കിന്റെ നാലാം സീസണിന്റെ സെറ്റ് അന്നപൂര്‍ണ സ്റ്റുഡിയോയിലാണ്. നാഗാര്‍ജുനയാണ് തെലുങ്ക് ബിഗ് ബോസിന്റെ ആങ്കര്‍.  ഇത് രണ്ടാം തവണയാണ് നാഗാര്‍ജുന ബിഗ് ബോസിന്റെ ആങ്കറാകുന്നത്.

ആരാധകരെ ആശ്വാത്തിലാക്കുന്ന വിവരമാണ് നാഗാര്‍ജുന പറഞ്ഞിരിക്കുന്നത്.

നാളെ നാഗാര്‍ജുന ആങ്കറാകുന്ന ഭാഗത്തിന്റെ ബിഗ് ബോസ് ചിത്രീകരണം നടക്കുമെന്നുമാണ് വാര്‍ത്ത. 2017ല്‍ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായി മനം എന്ന സിനിമയുടെ സെറ്റ് തകര്‍ന്ന് രണ്ട് കോടി രൂപയുടെ നഷ്‍ടമുണ്ടായിരുന്നു.