'4500ന് വാങ്ങിയ ചെരുപ്പ് ഒരു മാസത്തില്‍ പൊട്ടി': വീഡിയോ ഇട്ട് നടി കസ്തൂരി, പിന്നാലെ ട്രോളും ഉപദേശവും.!
പ്രിമീയം ബ്രാന്‍റ് ഇറക്കിയ പാദരക്ഷ ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്ന പരാതിയാണ് കസ്തൂരി വീഡിയോയില്‍ ഉന്നയിക്കുന്നത്.
ചെന്നൈ: ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. നായികയായി പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട കസ്തൂരി ഇപ്പോഴും തമിഴ് സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ചില ചിത്രങ്ങളിലും അടുത്തകാലത്ത് നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ പലപ്പോഴും നടി തന്‍റെ അഭിപ്രായം തുറന്നു പറയാറുണ്ട്.
ഇപ്പോഴിതാ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി. പ്രിമീയം ബ്രാന്‍റ് ഇറക്കിയ പാദരക്ഷ ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്ന പരാതിയാണ് കസ്തൂരി വീഡിയോയില്‍ ഉന്നയിക്കുന്നത്. നടിയെ ട്രോളിയും പിന്തുണച്ചും ഏറെ കമന്‍റുകളാണ് ഈ പോസ്റ്റിന് അടിയില്‍ വരുന്നത്.
സാധാരണ ഒരു ചെരുപ്പിന് വേണ്ടി ആയിരത്തില്‍ കൂടുതല്‍ രൂപ ഞാന്‍ ചിലവാക്കാറില്ല. എന്നാല്‍ ചില ആഢംബര പാദരക്ഷകളും ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ എന്‍റെ കളക്ഷനിലെ ഏറ്റവും വിലകൂടിയതും ഏറ്റവും നിരാശയുണ്ടാക്കിയതുമായ ചെരുപ്പാണ് ഇത്. ഫിറ്റ്ഫ്ലോപ്പിന്‍റെ ഈ ചെരുപ്പ് മാര്‍ച്ചില്‍ 4500 രൂപയ്ക്ക് വാങ്ങി ഇപ്പോള്‍ പൊട്ടി - എന്നാണ് കസ്തൂരി വീഡിയോയില്‍ പറയുന്നത്.
അതിന് പുറമേ ചെരുപ്പ് പൊട്ടിയ ഭാഗങ്ങള്‍ എല്ലാം കസ്തൂരി വീഡിയോയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ നടിയുടെ അവസ്ഥയെ ട്രോളിയാണ് ഏറെ കമന്‍റുകള്‍ വരുന്നത്. താന്‍ വിലയേറിയ ചെരുപ്പാണ് ഉപയോഗിക്കുന്നത് എന്ന് കാണിക്കാനാണ് ഇതൊക്കെ എന്നാണ് പലരും പറയുന്നത്. ഇതിനൊപ്പം തന്നെ നടി എവിടുന്നാണ് ചെരുപ്പ് വാങ്ങിയത് എന്നും ഇത് ഡ്യൂപ്ലിക്കേറ്റാകാം എന്നും ചിലര്‍ പറയുന്നു.
എന്തായാലും ചെരുപ്പ് ആയാല്‍ പോലും വാങ്ങിയ വിലയ്ക്ക് ഉപകരിച്ചില്ലെങ്കില്‍ ഇതുപോലെ തുറന്നടിക്കണമെന്നാണ് കസ്തൂരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്തായാലും തമിഴ് നാട്ടില്‍ വീഡിയോ വൈറലാണ്.
ടൈറ്റാനിക്കിനെയും പിന്നിലാക്കി വിജയ് ചിത്രത്തിന്‍റെ കുതിപ്പ്: റീ- റിലീസ് മാജിക്ക്.!
തമന്ന മഹാരാഷ്ട്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായില്ല