മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം സേജല്‍ ശര്‍മ്മ ജീവനൊടുക്കി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. അസ്വാഭാവിക മരണം എന്ന നിലയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉദയ്പൂര്‍ സ്വദേശിയായ സേജല്‍ 2017ലാണ് അഭിനയം ആരംഭിച്ചത്. ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലൂടെയാണ് ശര്‍മ്മ പ്രേക്ഷക ശ്രദ്ധ നേടിയത്. ചില പരസ്യങ്ങളിലും സേജല്‍ അഭിനയിച്ചിട്ടുണ്ട്. 

സേജലിന്‍റെ ആത്മഹത്യ വിശ്വസിക്കാനാകുന്നില്ലെന്ന് ദി തോ ഹാപ്പി ഹേ ജിയിലെ സഹതാരം അരുണ്‍ കെ വെര്‍മ്മ പറഞ്ഞു. താന്‍ 10 ദിവസം മുമ്പ് കാണുമ്പോള്‍ അവള്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.