കൊവിഡ് രോഗം ഭേദമായതായി അറിയിച്ച് നടി ഷ്രീനു പരീഖ്. എല്ലാവരുടെയും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറയുന്നതായും ഷ്രീനു പരീഖ് അറിയിക്കുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, എനിക്ക് മേല്‍ ഉണ്ടായ സ്‍നേഹത്തിനും അനുഗ്രഹത്തിനും ഒക്കെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ദൈവത്തിന്റെ അനുഗ്രഹത്താലം നിങ്ങളുടെ പ്രാര്‍ഥനയാലും എന്റെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ ഐസലൊഷനിലാണ്. നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി മറുപടി പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഒരുപാട് പറയാനുണ്ട്. എല്ലാവരോടും വളരെ സ്‍നേഹം. നിങ്ങളെ എല്ലാവും സുരക്ഷിതരായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഷ്രീനു പറയുന്നു. ഇഷ്‍ബാസ്, ഇസ് പ്യാര് കോ ക്യാ നാം ദൂം തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഷ്രീനു പരീഖര്‍.