ട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാർഡിന്റെ സന്തോഷത്തിലാണ് നടിയായ ശ്രുതി രാമചന്ദ്രൻ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ഫിലിം അവാർഡുകളിൽ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാർഡായിരുന്നു ശ്രുതിയ്ക്ക് സ്വന്തമായത്. രഞ്ജിത്ത് ശങ്കർ സംവിധായകനായ കമല എന്ന ചിത്രത്തിലെ പ്രകടനാത്തിനായിരുന്നു പുരസ്കാരം.  

ജീവിതത്തിലുടനീളം സംഭവിച്ചതിൽ ഏറ്റവും അപ്രതീക്ഷിതമായ കാര്യമായിരുന്നു ഈ അവാർഡെന്ന് ശ്രുതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച രഞ്ജിത്തിന് നന്ദി അറിയിക്കുന്നുവെന്നും ശ്രുതി കുറിക്കുന്നു. 

'എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതിൽ വച്ച് ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്. രഞ്ജിത്ത് ശങ്കർ വിശ്വസിച്ചതിന് നന്ദി. ജൂറിക്ക് നന്ദി. നിങ്ങൾ നൽകിയ അപാരമായ സ്നേഹത്തിന് എല്ലാവർക്കും നന്ദി..നന്ദി'ശ്രുതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

This is the most unexpected thing that has ever happened in all my life! Thank you for having faith Ranjith...

Posted by Shruti Ramachandran on Tuesday, 13 October 2020