Asianet News MalayalamAsianet News Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പാനീയങ്ങള്‍

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.

Drinks to help manage high blood pressure
Author
First Published May 9, 2024, 7:09 PM IST

ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍  കാരണമാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

1. തണ്ണിമത്തൻ ജ്യൂസ്

തണ്ണിമത്തനിൽ സിട്രുലൈൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുന്നു, അതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കുന്നു. അതിനാല്‍ ബിപി കുറയ്ക്കാന്‍ തണ്ണിമത്തൻ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

2. ചെമ്പരത്തി ചായ

ഹൈബിസ്കസ് ചായയിൽ ആന്‍റി ഓക്‌സിഡന്‍റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.  ഇത് നൈട്രിക് ഓക്‌സൈഡ് ഉൽപാദനം വർദ്ധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. 

3. ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.  

4. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പതിവായി ഗ്രീൻ ടീ കുടിക്കുന്നത് രക്തസമ്മര്‍ദ്ദതത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

5. നാരങ്ങ വെള്ളം

വിറ്റാമിൻ സിയുടെയും ആന്‍റി ഓക്‌സിഡന്‍റുകളുടെയും നല്ല ഉറവിടമാണ് നാരങ്ങ വെള്ളം.  ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

6. മാതളനാരങ്ങാ ജ്യൂസ്

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും പോളിഫെനോളുകളും മാതളനാരങ്ങാ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. 

7. ഇളനീര്

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

8. ബ്ലൂബെറി ജ്യൂസ് 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, വൃക്കകളെ പൊന്നു പോലെ കാക്കാം

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios