ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഹിന്ദിയില്‍ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് ഭൂമി പെഡ്‍നെകര്‍. തന്റെയും സഹോദരിയുടെയും ഫോട്ടോ ഭൂമി ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഭൂമിയുടെ സഹോദരി സമിക്ഷ പെഡ്‍നേകര്‍ ആണ് ആദ്യം ഫോട്ടോ ഷെയര്‍ ചെയ്‍തത്. അത് ഭൂമി വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു. രണ്ടുപേരും ഇരട്ടകളെ പോലെയുണ്ട് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശരിക്കും ഭൂമിയും സമിക്ഷയും തമ്മില്‍ മൂന്ന് വയസിന്റെ പ്രായവ്യത്യാസമുണ്ട്. ഭൂമി 2015ല്‍ ഹിന്ദിസിനിമയിലേക്ക് എത്തിയപ്പോള്‍ സമിക്ഷ വക്കീല്‍ ഉദ്യോഗസ്ഥയാകുകയായിരുന്നു. ഭൂമി മുമ്പ് ഷെയര്‍ ചെയ്‍ത സഹോദരിയുടെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.