Asianet News MalayalamAsianet News Malayalam

യുവനടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സൂചന

മുറിയിൽ നിന്നും നടി പുറത്ത് വരാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു. 

akanksha mohan found dead in mumbai
Author
First Published Sep 30, 2022, 4:37 PM IST

മുംബൈ : മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആകാൻഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും നടി പുറത്ത് വരാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു. തന്‍റെ മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാൻഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

'18 വയസിൽ തുടങ്ങി 66മത്തെ വയസിലും ജോലി ചെയ്യുന്ന ചേച്ചിമാർ; അഭിമാനമെന്ന് ശാലിനി

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവർ മുംബൈ അന്ധേരിയിൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മുറി വൃത്തിയാക്കാൻ ജീവനക്കാരെത്തി. പലതവണ വിളിച്ചിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്ന് മാനേജർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. 'എന്നോട് ക്ഷമിക്കണം. ഈ മരണത്തിന് ആരും ഉത്തരവാദിയല്ല, ഞാൻ സന്തോഷവതിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തു‌ടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

'ഒരു ബാപ്പക്ക് ജനിച്ചവനാണ് ഞാൻ; പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ നിലപാടിൽ മാറ്റമില്ല'; സലാമിനെ തള്ളി മുനീർ

Follow Us:
Download App:
  • android
  • ios