വില ഇത്രത്തോളം കൂടിയിട്ടും കര്‍ഷകര്‍ തൃപ്തരല്ലെന്നതാണ് മറ്റൊരു കാര്യം. കൂടിയ വില രണ്ട് വർഷത്തേക്കെങ്കിലും ഇതുപോല നിൽക്കുമെന്നാണ് കര്‍കരുടെയും കച്ചവടക്കാരുടെയും കണക്കുകൂട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിൽ ആശ്വാസത്തിനായി പൈനാപ്പിൾ വാങ്ങാമെന്ന് കരുതി തൊട്ടാൽ വിലയുടെ കാര്യത്തിൽ കൈ പൊള്ളുന്ന അവസ്ഥയാണ്. കടുത്ത വരള്‍ച്ചയില്‍ ആവശ്യക്കാര്‍ കൂടിയതോടെ സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നിക്കുകയാണ് പൈനാപ്പിള്‍ വില. കിലോയ്ക്ക് 80 രൂപയും കടന്ന് മുന്നേറുകയാണ് പൈനാപ്പിൾ വില. വേനലില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ വില കൂടിയിട്ടും ലാഭമെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്നാണ് പൈനാപ്പിള്‍ കര്‍ഷകര്‍ പറയുന്നത്.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ ആശ്വാസം ലഭിച്ചേക്കും!

മഴ കൃത്യമായി കിട്ടാതെ പൈനാപ്പില്‍ ചെടികള്‍ ഉണങ്ങിയതിനാല്‍ ഉത്പാദനം കുറഞ്ഞു. വരള്‍ച്ച കടുത്തതോടെ സംസ്ഥാനത്ത് ആവശ്യക്കാരുടെ എണ്ണം പതിന്‍മടങ്ങാണ് വര്‍ദ്ധിച്ചത്. വില കൂടാന്‍ ഇതൊക്കെയാണ് കാരണമെന്നും കർഷകർ ചൂണ്ടികാട്ടുന്നു. 15 മുതല്‍ 20 വരെ കീലോയ്ക്ക് നേരത്തെ കിട്ടിയിരുന്ന പൈനാപ്പിളിന്‍റെ ഇപ്പോഴത്തെ വില 80 രൂപയാണ്.

വില ഇത്രത്തോളം കൂടിയിട്ടും കര്‍ഷകര്‍ തൃപ്തരല്ലെന്നതാണ് മറ്റൊരു കാര്യം. കൂടിയ വില രണ്ട് വർഷത്തേക്കെങ്കിലും ഇതുപോല നിൽക്കുമെന്നാണ് കര്‍കരുടെയും കച്ചവടക്കാരുടെയും കണക്കുകൂട്ടല്‍. അതേസമയം പൊള്ളുന്ന വിലയായതിനാല്‍ പൈനാപ്പിളിനായി ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന വ്യാപാരികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം