2015 ലായിരുന്നു വരുണ്‍ മണിയനും തൃഷയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വലിയ ബിസിനസ് കുടുംബമായിരുന്നു വരുണ്‍ മണിയന്‍റെത്. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് വിവാഹം എന്ന നിലയില്‍ തന്നെ ഇത് അന്ന് വലിയ വാര്‍ത്തയായി. 

ചെന്നൈ: 'പ്രായമായലും, ഉന്‍ സ്റ്റെലും അഴകും ഉന്നെ വിട്ട് പോകാത്' എന്ന് രമ്യകൃഷ്ണന്‍റെ കഥാപാത്ര പടയപ്പ സിനിമയില്‍ രജനികാന്തിനെ നോക്കി പറയുന്നുണ്ട്. എന്നാല്‍ ഇത് തമിഴകത്ത് ഒരു നടിയെ നോക്കി സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന കമന്‍റും ഇത് തന്നെയാണ് തൃഷ കൃഷ്ണയാണ് ഇത്. 40 വയസിലേക്ക് കടക്കുന്ന താരം ഇപ്പോഴും സിനിമ രംഗത്ത് നായികയായി തന്നെ സജീവമാണ്.

അടുത്തിടെ വന്‍ ഹിറ്റായ ലിയോയില്‍ അടക്കം തൃഷ നായികയായി എത്തി. ഒപ്പം അജിത്തിന്‍റെയും കമലിന്‍റെയും അടക്കം നിരവധി ചിത്രങ്ങളില്‍ തൃഷയാണ് നായിക. ഒപ്പം തൃഷ നായികയായി എത്തിയ ഗില്ലി ഇരുപതുകൊല്ലത്തിന് ശേഷം റീ റിലീസ് ചെയ്ത് വന്‍ നേട്ടം കൊയ്യുന്നുമുണ്ട്. അതിനിടെയാണ് തൃഷയുടെ മുന്‍പ് നിശ്ചയിച്ച വിവാഹം എങ്ങനെ മുടങ്ങി എന്ന് പറയുന്ന അമ്മയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്. 

2015 ലായിരുന്നു വരുണ്‍ മണിയനും തൃഷയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വലിയ ബിസിനസ് കുടുംബമായിരുന്നു വരുണ്‍ മണിയന്‍റെത്. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് വിവാഹം എന്ന നിലയില്‍ തന്നെ ഇത് അന്ന് വലിയ വാര്‍ത്തയായി. എന്നാല്‍ ആര്‍ഭാടമായി നടത്തിയ വിവാഹ നിശ്ചയത്തിന് പിന്നാലെ മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം പിരിഞ്ഞതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം തൃഷ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷെ ചില സൂചനകള്‍ നടിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു.

ഇത്തരത്തില്‍ നടിയുടെ അമ്മയുടെ അഭിമുഖത്തില്‍ വിവാഹം മുടങ്ങാന്‍ ഇടയാക്കിയ കാരണം വെളിപ്പെടുത്തിയതാണ് പിന്നീട് വലിയ വാര്‍ത്തയായത്. തൃഷയാണ് പയ്യനെ വേണ്ടെന്ന് പറഞ്ഞത് എന്നാണ് തൃഷയുടെ അമ്മ വെളിപ്പെടുത്തിയത്. 

വിവാഹ നിശ്ചയത്തിന് ശേഷവും തൃഷയ്ക്ക് നിരവധി സിനിമ അവസരങ്ങള്‍ വന്നു. ഇതില്‍ വരുണിന്‍റെ കുടുംബത്തിന് അതൃപ്തി തോന്നി. വരുണും തൃഷയും ചേര്‍ന്ന് വിവാഹ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുത്താല്‍ അത് ശരിയാകുമായിരുന്നു. എന്നാല്‍ വരുണിന്‍റെ കുടുംബമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ പറഞ്ഞത്. ഇതോടെ തൃഷ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറാം എന്ന് പറയുകയായിരുന്നുവെന്നാണ് തൃഷയുടെ അമ്മ വെളിപ്പെടുത്തിയത്. 

നമുക്ക് ഒട്ടും യോജിക്കാത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ജീവിക്കുന്നത് ഒരു തരത്തിലും ന്യായമായ കാര്യമല്ല. ചില കാര്യങ്ങള്‍ നമ്മുക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ആണെങ്കില്‍ പിരിയുന്നതാണ് നല്ലത് എന്നും തൃഷയുടെ അമ്മ അന്ന് വ്യക്തമാക്കി. 

വിജയിയുടെ മകന്‍റെ ചിത്രത്തിലെ നായകനാര്; മലയാളം താരം ഔട്ടായോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

ചക്കിയുടെ വരന്‍ സാധാരണക്കാരനല്ല; ജയറാമിന്‍റെ സ്വന്തം 'കിച്ചു', പഠിച്ചതും ജോലിയും യുകെയില്‍