Asianet News MalayalamAsianet News Malayalam

വിരാടിന്റേയും അനുഷ്കയുടേയും പാതയില്‍ ദീപികയും രണ്‍വീറും

ഇറ്റലിയില്‍വച്ച് നവംബര്‍ 20 നാണ് വിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചാണ് താരജോടികളും വിവാഹിതരാകുന്നത്. 

Deepika Padukone Ranveer Singh wedding date confirmed
Author
Mumbai, First Published Aug 15, 2018, 3:52 PM IST

ഏറെക്കാലമായി പുറത്ത് വന്നിരുന്ന വിവാഹ അഭ്യൂഹങ്ങള്‍ക്ക് വിരാമം. ആരാധകര്‍ കാത്തിരുന്ന ആ വിവാഹത്തിന്റെ തീയതി നിശ്ചയിച്ചു. നടന്‍ കബീര്‍ ബേഡിയാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രൺവീർ സിംഗിന്റേയും വിവാഹ വാര്‍ത്തകര്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍വച്ച് നവംബര്‍ 20 നാണ് വിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചാണ് താരജോടികളും വിവാഹിതരാകുന്നത്. ജൂലൈയില്‍ വിവാഹിതരാകുന്നുവെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരുടെയും സിനിമാ തിരക്ക് കാരണം ചടങ്ങുകള്‍ നവംബറിലേക്ക് മാറ്റുകയായിരുന്നു. 

വിവാഹത്തിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായാണ് റിപ്പോർട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം മുപ്പത്തോളം പേരാണ് വിവാഹത്തിൽ പങ്കെടുക്കുക. വിവാഹശേഷം ഇന്ത്യയിൽവച്ച് ഗംഭീര റിസപ്ഷനും താരങ്ങൾ പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിവാഹശേഷം താമസിക്കാനുള്ള വീടിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ഇരുകൂട്ടരും. 

ബോളിവുഡ് നടി അനുഷ്ക്ക ശർമ്മയുടേയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടേയും വിവാഹത്തിന് ശേഷം ഇരുവരേയും താരങ്ങൽ വിരുഷ്ക്ക എന്നായിരുന്നു വിളിച്ചിരുന്നത്.  അതുപോലെ ദീപിക-രണ്‍വീർ വിവാഹത്തിന് ശേഷം ഇവരെ ദീപ് വീർ എന്നായിരിക്കും ആരാധകർ വിളിക്കുക എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 

2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രണയത്തിലാണെന്ന വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. രാം ലീല, ബാജിറാവോ മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.  നിലവിൽ സോയ അക്തറിന്റെ ഗല്ലി ബോയി, കബീർ ഖാന്റെ 83, രോഹിത്ത് ഷെട്ടിയുടെ സിംബാ എന്നിവയാണ് രൺബീറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ആനന്ദ് എൽ റായിയുടെ സീറോയിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്.  

Follow Us:
Download App:
  • android
  • ios