കൊച്ചി: ഭാവനയെ പരിഹസിച്ചിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാൻ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു. 

ഇടവേള ബാബുവിന്റെ ആദ്യ പ്രസ്താവനയെ നടി പാർവ്വതി തെരുവോത്ത് ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇടവേള ബാബു നടത്തിയത് നാണംകെട്ട പരാമർശമാണെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച പാർവ്വതി അമ്മയിൽ നിന്നും രാജിവയ്ക്കുന്നതായി പിന്നീട് പ്രഖ്യാപിച്ചു.