കൊച്ചി: തീയ്യറ്ററുകൾ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചലചിത്ര സംഘടനകൾ. ഫിലിം ചേമ്പർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീയ്യറ്റർ ഉടമകൾ എന്നിവരാണ് കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ എതി‍ർപ്പറിയിച്ചത്.

വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിർത്തലാക്കുന്നതിൽ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ് അറിയിച്ചത്. തീയ്യറ്ററുകൾ തുറക്കുകയാണെങ്കിൽ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടു.