തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറച്ചില്‍ നടത്തിയത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍. 

കൊച്ചി: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറച്ചില്‍ നടത്തിയത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍. 

ഇപ്പോഴിതാ വളരെ രസകരമായൊരു വീഡിയോ പങ്കുവെക്കുകയാണ് ഇരുവരും. "ഗയ്സ് ഇന്നെനിക്കൊരു വിസിറ്റിങ് ഉണ്ട്. പക്ഷേ വന്നപ്പോൾ മുതൽ പുള്ളി ഒരു മേക്കോവർ ഒക്കെ നടത്തി നമ്മുടെ ആവേശത്തിലെ രംഗണ്ണനായിട്ട് വന്നതാണ്. വന്നപ്പോൾ മുതൽ എന്തോ വലിയ പ്രശ്നത്തിൽ ഇരിക്കുവാണ്" എന്ന് പറഞ്ഞാണ് രാഹുലിനെ ശ്രീവിദ്യ കാണിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിക്കുമ്പോൾ ഫോൺ ഫേസ് ഐഡൻറിഫൈ ചെയ്യുന്നില്ലെന്നാണ് രാഹുൽ പറയുന്നത്. 

ഇത് ഞാനാടാ നിൻറെ മൊതലാളി എന്നൊക്കെ പറഞ്ഞാണ് ഐഫോണിന്‍റെ ലോക്ക് അഴിക്കാൻ രാഹുൽ ശ്രമിക്കുന്നത്. പാസ്വേഡ് അടിച്ച് കേറണ്ടി വന്നുവെന്നും രാഹുൽ പറുന്നുണ്ട്. ഇതിനിടെ രാഹുലിനെ ട്രോളാനായി നീ ആരാണെന്ന് ശ്രീവിദ്യ ചോദിക്കുമ്പോൾ രംഗണ്ണൻ എന്ന് പറഞ്ഞ് രണ്ടാളും ചിരിക്കുന്നുണ്ട്. രംഗണ്ണൻ ആവാനാണ് പോയത് പക്ഷേ തിരിച്ച് വന്നത് ഫ്രണ്ട്സിലെ ജയറാമായാണ് എന്ന് പറഞ്ഞാണ് കമന്‍റുകള്‍.

View post on Instagram

കഴിഞ്ഞിടെയായിരുന്നു താരങ്ങളുടെ എൻഗേജ്മെന്‍റ് ആനിവേഴ്സറി ആഘോഷിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇരുവരുടെയും പിറന്നാൾ ആയതിനാൽ അതും നീണ്ട് പോകും. എന്തായാലും 2024 ൽ തന്നെ ശ്രീവിദ്യയുടെ കഴുത്തിൽ താലികെട്ടുമെന്ന് രാഹുൽ ഉറപ്പിച്ച് പറയുന്നു. ഡേറ്റ് തീരുമാനിച്ചാൽ തീർച്ചയായും ആദ്യം തന്നെ പ്രേക്ഷകരെ അറിയിക്കുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.

മാമാനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ നടത്തിയ "മറികൊത്തലിന്‍റെ" പ്രത്യേകത ഇതാണ്

തമിഴ് സിനിമ ലോകത്തെ വരള്‍ച്ച തീര്‍ന്നോ: ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'