മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും സൗഹൃദസംഭാഷണത്തിന് വേദിയായി എറണാകുളം ജില്ലയിലെ ഹരിതകേരളം ഉദ്ഘാടനവേദി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തുന്നത് ജൈവക്കൃഷിയല്ല, സ്വാഭാവിക കൃഷിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍, പേരില്‍ തന്നെ ശ്രീയുള്ള താന്‍ പത്മശ്രീ നേടിയ ആളോട് തര്‍ക്കിക്കാനില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. വീഡിയോ കാണൂ..

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഹരിതകേരളത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം നടത്തിയത്.  ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പദ്ധതി മമ്മൂട്ടി ഉദ്ഘാടനം ചെയ്‍തു. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്‍ത് കാര്‍ഷികപദ്ധതി ശ്രീനിവാസനും ഉദ്ഘാടനം ചെയ്‍തു.