Asianet News MalayalamAsianet News Malayalam

പൂമാതെ പൊന്നമ്മ.. ​ഗാനത്തിൻ്റെ പുതിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമാവുന്നു

ഉടലാഴം എന്ന സിനിയ്ക്കായി സിത്താര കൃഷ്ണകുമാർ സംഗീതം നൽകിയ ആലപിച്ച  ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് മനോഹരമായ ദൃശ്യാവിഷ്കാരം ഒരുക്കി പൂമാതയുടെ കഥ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്

poomathe ponamma song remake
Author
Kochi, First Published Apr 21, 2021, 11:54 PM IST

ഉടലാഴം സിനിമയ്ക്കായി ​ഗായിക സിത്താര കൃഷ്ണകുമാ‍ർ സം​ഗീതം നൽകി ആലപിച്ച പൂമാതെ പൊന്നമ്മ... എന്ന ​ഗാനം ആസ്പദമാക്കി പ്രവാസി കൂട്ടായ്മ ഒരുക്കിയ സം​ഗീത ആൽബം ശ്രദ്ധ നേടുന്നു. നിലപാട് തുറന്നു പറയുന്ന സ്ത്രീകൾക്കെതിരെ അപവാദ​ങ്ങൾ പ്രചരിപ്പിച്ച് സദാചാര ആക്രമണം നടത്തുന്നവരെ പൂമാതയുടെ കഥ ഓ‍ർമ്മപ്പെടുത്തുകയാണ് ഈ സം​ഗീത ആൽബം.

ഇംഗിതത്തിന് വഴങ്ങാത്തതിന്‍റെ പേരിൽ മേലാളന്മാരുടെ കൊടിയ പീഡനത്തിന്  ഇരയാവുകയും പിന്നീട് ആരാധനപാത്രമായി മാറുകയും ചെയ്ത ദളിത് സ്ത്രീയാണ് പൂമാത. സദാചാര ശിക്ഷയുടെ പേര് പറഞ്ഞ് നാട്ടുകൂട്ടം ജന്മിമാർ പൂമാതയുടെ മാറും മുഖവും കരിച്ച് കളഞ്ഞു. പിന്നീടാണ് അവൾക്കെതിരെ ചാർത്തപ്പെട്ടത് കള്ളകഥകളാണെന്ന് ജനം തിരിച്ചറിഞ്ഞത്. 

ഇതോടെ മാനം കാക്കാൻ ജീവൻ ബലികഴിച്ച പൂമാത സ്ത്രീശാക്തീകരണത്തിന്‍റെ രക്തസാക്ഷിയായി വാഴ്ത്തപ്പെട്ടു. ഉടലാഴം എന്ന സിനിയ്ക്കായി സിത്താര കൃഷ്ണകുമാർ സംഗീതം നൽകിയ ആലപിച്ച  ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് മനോഹരമായ ദൃശ്യാവിഷ്കാരം ഒരുക്കി പൂമാതയുടെ കഥ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. മസ്കറ്റിലെ കാസർകോടൻ കൂട്ടായ്മയാണ് ഈ ശ്രമത്തിന് പിന്നിൽ. 

സുനിൽ ഗുരുവായൂരൻ ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യ പ്രവീൺ ആണ് പൂമാതയുടെ വേഷത്തിൽ. ഒപ്പം മക്സറ്റിലെ കാസർകോടൻ കലാകാരൻമാരും അണിനിരക്കുന്നു. സിത്താരയും രാജേഷ് ചേർത്തലയും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട സംഗീത ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios