Asianet News MalayalamAsianet News Malayalam

'എെശ്വര്യ റായി ബച്ചൻ' പേര് കേട്ടതും മുഖം മാറി സൽമാൻഖാൻ; വൈറലായ വീഡിയോ കാണാം

  • 'എെശ്വര്യ റായി ബച്ചൻ' പേര് കേട്ടതും മുഖം മാറി സൽമാൻഖാന്‍
  • വൈറലായ വീഡിയോ കാണാം
salman khans expressions after hearing aishwarya rai s name

വർഷങ്ങളോളം പ്രണയത്തിലായിരുന്നു സൽമാൻ ഖാൻ- ഐശ്വര്യ റായി ജോഡികൾ. എപ്പോഴും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ ​ഗോസിപ്പുകൾക്ക് കുറവുണ്ടായിരുന്നുമില്ല. ഐശ്വര്യയുടെ വിവാഹത്തോടെ ​ഗോസിപ്പുകൾക്ക് വിരാമമാകും എന്നാണ്എല്ലാവരും കരുതിയത്. വർഷങ്ങൾക്കുശേഷം ഇരുവരേയും കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ നിറയുകയാണ് ഗോസിപ്പ് കോളങ്ങളില്‍. 

ഐശ്വര്യ റായിയുടെ പേര് കേട്ട് കിളിപോയി നിൽക്കുന്ന സൽമാൽഖാന്റെ വീഡിയോ ആണിത്. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ‘ദസ് കാ ദം’ ഷോയിലാണ് സംഭവം. തന്‍റെ പുതിയ ചിത്രമായ ഫന്നേ ഖാന്‍റെ പ്രമോഷന് എത്തിയതായിരുന്നു അനില്‍ കപൂര്‍. ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി വേഷമിട്ട പിഹു സാന്ദും പരിപാടിയില്‍ ഉണ്ടായിരുന്നു. പരിപാടിക്കിടയിൽ സൽമാൻ ഖാന്റെ ക്ഷണ പ്രകാരം സ്റ്റേജിലെത്തിയ അനിൽ കപൂർ ‘ഫന്നെ ഖാൻ’ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഭവം.

ചിത്രത്തിൽ ബേബി സിൻഹയുടെ ഫാനായ മകളുടെ അച്ഛനായിട്ടാണ് താൻ അഭിനയിക്കുന്നതെന്ന് അനിൽ കപൂർ പറഞ്ഞു. ഇതുകേട്ടതും ബേബി സിൻഹ ആരാണെന്ന് കൗതുകത്തോടെ സൽമാൻ ഖാൻ ചോദിച്ചു. ‘ഐശ്വര്യ.. ഐശ്വര്യ റായ് ബച്ചൻ ആണ് ബേബി സിൻഹയുടെ കഥാപാത്രം ചെയ്യുന്നത്’, അനിൽ കപൂർ മറുപടി നൽകി. ഐശ്വര്യ എന്നു കേട്ടതും സദസ്സിലിരുന്ന ആരാധകരുടെ ഇടയിൽനിന്നും വലിയ ആരവങ്ങൾ ഉയർന്നു. ഇതുകണ്ട സൽമാൻ ഖാൻ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ കുറച്ചുനേരം നിശബ്ദനായി നിൽക്കുന്നു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. 

പോപ് സ്റ്റാറായിട്ടാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ബെൽജിയം ചിത്രം 'എവരിബഡി ഫെയ്മസി'ൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രമാണ് ഫന്നെ ഖാന്‍. അതുൽ മഞ്ജരേക്കർ ആണ് സംവിധാനം. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം തിരു. ചിത്രത്തിൽ രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios