നോറയെ പ്രകോപിപ്പിക്കാന്‍ ടണല്‍ ടീമിനെ രഹസ്യമായി ചട്ടം കെട്ടുകയായിരുന്നു സാബു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ സംഭവബഹുലമായ ദിനമായിരുന്നു ഇന്ന്. ക്ലാസിക് ടാസ്കുകളിലൊന്നായ ഹോട്ടല്‍ ടാസ്ക് ആരംഭിച്ച ഇന്ന് അതിഥിയായി ഈ സീസണിലെ ആദ്യ ചലഞ്ചറുമെത്തി. സീസണ്‍ 1 വിജയി സാബുമോന്‍ അബ്ദുസമദ് ആണ് എത്തിയത്. സാബുമോന്‍ ചില മത്സരാര്‍ഥികളെക്കൊണ്ട് നടത്താന്‍ ശ്രമിച്ച പ്രാങ്ക് ഹൗസില്‍ ഏറെനേരം ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ചു. 

നോറയെ പ്രകോപിപ്പിക്കാന്‍ ടണല്‍ ടീമിനെ രഹസ്യമായി ചട്ടം കെട്ടുകയായിരുന്നു സാബു. ശരണ്യ, അപ്സര, നന്ദന, സായ് എന്നിവരടങ്ങിയ ടണല്‍ ടീമിന് ഹോട്ടല്‍ ടാസ്കില്‍ എന്‍റര്‍ടെയ്നേഴ്സിന്‍റെ റോള്‍ ആയിരുന്നു. അതിഥിക്ക് മുന്നില്‍ പാട്ടും ഡാന്‍സും അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അമിത ബഹളമാണെന്ന് പറഞ്ഞ് നോറ ഇടയ്ക്കുകയറിയെന്ന് പറഞ്ഞ് പ്രകോപിപ്പിക്കാനാണ് സാബു ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പ്രാങ്ക് ശരിക്കും കൊണ്ടത് ഋഷിക്ക് ആയിരുന്നു. നോറയെ പ്രകോപിപ്പിക്കാന്‍ ടണല്‍ ടീം നടത്തിയ ശ്രമം ഋഷി ഏറ്റ് പിടിച്ചതോടെ അവര്‍ തമ്മിലായി തര്‍ക്കം.

ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ഋഷി കരുതിയത് ടാസ്ക് മോശമാക്കാന്‍ ടണല്‍ ടീം ബോധപൂര്‍വ്വം നടത്തുന്ന ശ്രമമാണ് ഇതെന്നാണ്. അപ്സര നടത്തുന്നത് അഭിനയമാണെന്നും ആദ്യദിനം മുതല്‍ താന്‍ അത് കാണുന്നതാണെന്നും ഋഷി ആരോപിച്ചു. നിനക്ക് അഭിനയിക്കാന്‍ കഴിയാത്തത് എന്‍റെ കുഴപ്പമാണോ എന്ന് അപ്സര ചോദിച്ചതോടെ ഋഷി വീണ്ടും പ്രകോപിതമായി. എട്ടൊന്‍പത് വര്‍ഷമായി ഞാന്‍ ഫീല്‍ഡില്‍ നില്‍ക്കുന്നു, എന്നെ അഭിനയം പഠിപ്പിക്കാന്‍ വരുന്നോ, ഋഷി പൊട്ടിത്തെറിച്ചു. തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച നന്ദനയ്ക്കെതിരെയും ഋഷി തിരിഞ്ഞു. ബിഗ് ബോസിലെ നന്ദനയുടെ അവസാന ആഴ്ചയാണ് ഇതെന്നും ഋഷി പറഞ്ഞു. അവസാനം നടന്നത് പ്രാങ്ക് ആണെന്ന് വിശദീകരിച്ച് സാബു എത്തിയെങ്കിലും ഋഷി അടങ്ങിയില്ല. തന്‍റെ പ്രവര്‍ത്തനമേഖലയെക്കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ലെന്ന നിലപാടിലായിരുന്നു ഋഷി. 

ALSO READ : 'പുഷ്‍പ 2' പോസ്റ്റ് പ്രൊഡക്ഷന് ഒരേ സമയം 3 യൂണിറ്റുകള്‍! കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം