Asianet News MalayalamAsianet News Malayalam

ഷിബുവിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നിറങ്ങും

സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിത കഥ പറയുന്ന സിനിമയിൽ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്രകഥാപാത്രമായ 'ഷിബു'വിനെ അവതരിപ്പിക്കുന്നത്. 

Sunny Wayne to release lyrical video of Shibu movie song
Author
Kochi, First Published Feb 22, 2019, 12:27 PM IST

ഞാൻ പ്രകാശനു ശേഷം അഞ്ജു കുര്യൻ നായികയായെത്തുന്ന 'ഷിബു' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് വൈകീട്ട് സണ്ണി വെയ്ൻ പുറത്തിറക്കും. യുവഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 

സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിത കഥ പറയുന്ന സിനിമയിൽ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്രകഥാപാത്രമായ 'ഷിബു'വിനെ അവതരിപ്പിക്കുന്നത്. പാലക്കാട് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്  പ്രണീഷ് വിജയനാണ്. 

Sunny Wayne to release lyrical video of Shibu movie song

തീയറ്റർ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ആളാണ് ഷിബു. 90-കളിലെ സിനിമകള്‍ കണ്ട് താരങ്ങളോടുള്ള ആരാധന മൂലം ഷിബു സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങുന്നുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

കാര്‍ഗോ സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിജുക്കുട്ടൻ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. സിനിമാമോഹികളായ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ  എത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios