Asianet News MalayalamAsianet News Malayalam

ഉക്രൈനെ തോല്‍പ്പിച്ചു ജര്‍മ്മനി തുടങ്ങി

germany makes winning start against ukraine
Author
First Published Jun 11, 2016, 5:36 PM IST

പാരീസ്: യൂറോ കപ്പില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് ഉജ്ജ്വല ജയത്തോടെ തുടക്കം. ഗ്രൂപ്പ് സിയിലെ മല്‍സരത്തില്‍ ഉക്രൈനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മനി തകര്‍ത്തത്. പത്തൊമ്പതാം മിനിട്ടില്‍ ഷ്കോദ്രാന്‍ മസ്‌താഫിയാണ് ജര്‍മ്മനിയുടെ ആദ്യ ഗോള്‍ നേടിയത്. ഹെഡറിലൂടെയാണ് സ്‌പാനിഷ് ലീഗിലെ വലന്‍സിയ താരമായ മസ്‌താഫിയുടെ തകര്‍പ്പന്‍ ഗോള്‍. തൊണ്ണൂറാം മിനിട്ടില്‍ ബാസ്റ്റ്യന്‍ ഷെയ്‌ന്‍സ്റ്റീഗറിലൂടെ ജര്‍മ്മനി പട്ടിക തികച്ചു. പകരക്കാരനായി കളത്തിലിറങ്ങി രണ്ടാം മിനിട്ടില്‍ മെസ്യൂട്ട് ഓസില്‍ മറിച്ചുനല്‍കിയ പാസില്‍നിന്നാണ് ഷെയ്ന്‍സ്റ്റീഗര്‍ ഗോള്‍ നേടിയത്.

ആദ്യമേ ലീഡ് കരസ്ഥമാക്കിയ ജര്‍മ്മനിക്കെതിരെ മികച്ച പ്രത്യാക്രമണം ഉക്രൈന്‍ നടത്തിയെങ്കിലും, ജര്‍മ്മന്‍ പ്രതിരോധനിരയില്‍ തട്ടിത്തെറിക്കുകയായിരുന്നു അതെല്ലാം. പന്തടക്കത്തില്‍ അടക്കം മികച്ച ആധിപത്യത്തോടെയായിരുന്നു ജര്‍മ്മനിയുടെ വിജയം. 64 ശതമാനം ബോള്‍ പൊസിഷന്‍ ജര്‍മ്മനിക്കായിരുന്നു.

ഗ്രൂപ്പ് സിയില്‍ ഈ ജയത്തോടെ ജര്‍മ്മനി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച പോളണ്ടിനും മൂന്നു പോയിന്റ് ഉണ്ട്. പക്ഷെ ഗോള്‍ ശരാശരിയിലെ മികവാണ് ജര്‍മ്മനിയെ ഒന്നാമത് എത്തിച്ചത്. ജൂണ്‍ 17ന് പോളണ്ടിനെതിരെയാണ് ജര്‍മ്മനിയുടെ രണ്ടാമത്തെ മല്‍സരം.

Follow Us:
Download App:
  • android
  • ios