Asianet News MalayalamAsianet News Malayalam

മാനുവല്‍ ന്യൂയറുടെ കൈകളില്‍ ജര്‍മ്മനി സുരക്ഷിതം

manuel neuer
Author
First Published Jun 29, 2016, 1:44 PM IST

കഴിഞ്ഞ കുറെക്കാലമായി ജര്‍മ്മന്‍ വല കാക്കുന്നത് മാനുവല്‍ ന്യൂയര്‍ എന്ന ഗോളിയാണ്. ഒളിവര്‍ ഖാന്‍ എന്ന ഇതിഹാസ താരം കളമൊഴി‌ഞ്ഞ ശേഷമാണ് ജര്‍മ്മനിയുടെ ഗോള്‍വല ന്യൂയറുടെ സുരക്ഷിത കരങ്ങളിലെത്തുന്നത്. 2009ല്‍ ദേശീയ ടീമിലെത്തിയ ന്യൂയര്‍ ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിനുവേണ്ടി ക്ലബ് ഫുട്ബോള്‍ കളിക്കുന്നത്. ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മ്മനിയെ ജേതാക്കളാക്കുന്നതില്‍ ന്യൂയറുടെ പങ്ക് വളരെ പ്രധാനമായിരുന്നു. ഈ യൂറോ കപ്പിലും ജര്‍മ്മനി വിശ്വാസമര്‍പ്പിക്കുന്നത് ഈ മുപ്പതുകാരനെയാണ്. ഇക്കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോളറെ കണ്ടെത്തുന്നതിനുള്ള ബാലണ്‍ ഡി യോര്‍ പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ റൊണാള്‍ഡോയ്‌ക്കും മെസിക്കുമൊപ്പം ഇടം നേടിയത് മാനുവല്‍ ന്യൂയറായിരുന്നു. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഗോളിമാരില്‍ ഒരാളായാണ് മാനുവല്‍ ന്യൂയര്‍ അറിയപ്പെടുന്നത്. യൂറോകപ്പില്‍ ജര്‍മ്മനിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ന്യൂയര്‍ വഹിക്കുന്നത്. സ്വന്തം ഗോള്‍മുഖം ന്യൂയറെ ഏല്‍പ്പിച്ചാണ് ജര്‍മ്മന്‍ താരങ്ങള്‍ എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുന്നത്.

Follow Us:
Download App:
  • android
  • ios