Asianet News MalayalamAsianet News Malayalam

ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് സീസണ്‍ ഉപേക്ഷിക്കില്ലെന്ന് സീരി എ

സീരി എ അധികൃതരും ഇറ്റാലിയന്‍ പ്ലേയേഴ്സ് അസോസിയേഷനും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ലീഗ് എന്നാരംഭിക്കനാകുമെന്ന കാര്യത്തില്‍ തീരുമത്തിലെത്താനായില്ല. 

Covid 19 Serie A Won't Resume Until It's Safe
Author
Milan, First Published Apr 4, 2020, 12:14 PM IST

മിലാന്‍: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് സീസൺ ഉപേക്ഷിക്കില്ലെന്ന് സീരി എ അധികൃതര്‍. 12 റൗണ്ട് അവശേഷിക്കേ ലീഗ് ഉപേക്ഷിക്കുന്നത് അനീതി ആകുമെന്നും ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ഗബ്രിയേല ഗ്രവിന പറഞ്ഞു. കൊവിഡ് കാരണം സീസൺ ഉപേക്ഷിച്ചാലും, യുവന്‍റസ് കിരീടം സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും ഗ്രവിന പറഞ്ഞു. മെയ് 20നോ ജൂണ്‍ ആദ്യവാരമോ ലീഗ് പുനരാരംഭിച്ച് ജൂലായില്‍ ലീഗ് അവസാനിപ്പിക്കാനാകുമെന്നായിരുന്നു ഇതുവരെയുളള വിലയിരുത്തലെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാവില്ലെന്നും ഗ്രവിന പറഞ്ഞു.

സീരി എ അധികൃതരും ഇറ്റാലിയന്‍ പ്ലേയേഴ്സ് അസോസിയേഷനും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ലീഗ് എന്നാരംഭിക്കനാകുമെന്ന കാര്യത്തില്‍ തീരുമത്തിലെത്താനായില്ല. രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെടാതെ ലീഗ് പുനരാരംഭിക്കുന്നിതിനെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നെങ്കിലും ഇക്കാര്യത്തിലും തീരുമാനം ആയില്ല. 

രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും ഏപ്രില്‍ 13 വരെയാണ് റദ്ദാക്കിയിരിക്കുന്നതെങ്കിലും ഇതിനുശേഷവും മത്സരങ്ങള്‍ സാധ്യമാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ മെയ് അവസാനത്തോടെ ലീഗ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

നിലവില്‍ ഇന്‍റര്‍മിലാനേക്കാള്‍ ഒരു പോയിന്‍റ് ലീഡ് മാത്രമാണ് യുവന്‍റസിന് ഉള്ളത്. കൊവിഡ് ബാധിച്ച് 14,600ലേറെ പേരാണ് ഇറ്റലയില്‍ ഇതുവരെ മരിച്ചത്. സീരി എയിലെ ഒരു ഡസനോളെ ഫുട്ബോള്‍ താരങ്ങള്‍ക്കും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുവന്റ്സ് താരം ഡാനിയേല റുഗാനിയ്ക്കാണ് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ യുവന്റസിന്റെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം പൌളോ ഡിബാലയും കൊവിഡ് രോഗബാധിതനായിരുന്നു.

Follow Us:
Download App:
  • android
  • ios