Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്‌സി എം21 മാര്‍ച്ച് 16-ന്; വിലയില്‍ വന്‍കുറവ്; കിടിലന്‍ സവിശേഷതകള്‍

സാംസങ് ഗാലക്‌സി ഗാലക്‌സി എം 31 നേക്കാള്‍ വിലക്കുറവിലായിരിക്കും പുതിയ ഫോണ്‍ എത്താന്‍ സാധ്യത

Samsung Galaxy M21 to launch on March 16
Author
Delhi, First Published Mar 10, 2020, 10:52 AM IST

ദില്ലി: മറ്റൊരു കിടിലന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുന്നു. എം21 എന്നു പേരില്‍ ഗാലക്‌സി എം സീരീസില്‍പ്പെട്ട സ്‌മാര്‍ട്ട്‌ഫോണാണിത്. മാര്‍ച്ച് 16ന് ഫോണ്‍ വിപണിയിലെത്തുമെന്ന് പറയപ്പെടുന്നു. സാംസങ് ഗാലക്‌സി ഗാലക്‌സി എം 31 നേക്കാള്‍ വിലക്കുറവിലായിരിക്കും പുതിയ ഫോണ്‍ എത്തുക. 

ഗാലക്‌സി എം21ന്റെ പ്രധാന സവിശേഷത അതിന്റെ ക്യാമറയാണ്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ മൂന്ന് പിന്‍ ക്യാമറകള്‍ ഉണ്ട്. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 20 മെഗാപിക്‌സല്‍ സെന്‍സറോടുകൂടിയ ഒരൊറ്റ ലെന്‍സ് ഉണ്ട്. ഒരു സൂപ്പര്‍ അമോലെഡ് പാനലിനൊപ്പം 6.4 ഇഞ്ച് ഡിസ്‌പ്ലേ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. 

Read more: മോട്ടറോള മോട്ടോ ജി 8 പുറത്തിറങ്ങി, സാങ്കേതികവിവരങ്ങള്‍ ഇങ്ങനെ

ഇതിനുപുറമെ 4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള എക്‌സിനോസ് 9611 ഒക്‌ടാ കോര്‍ പ്രോസസര്‍ ഈ ഉപകരണത്തില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റും ഉണ്ടെന്ന് പറയപ്പെടുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. ഫോണ്‍ 4 ജിബി റാമും ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത വണ്‍യുഐ 2.0 പ്രവര്‍ത്തിപ്പിക്കും.

ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ ഗാലക്‌സി എം31 നെക്കാള്‍ കുറഞ്ഞ വിലയാവും എം 21നുണ്ടാവുക. 15,999 രൂപയില്‍ വില ആരംഭിക്കുമെന്നാണ് സൂചനകള്‍.
 

Follow Us:
Download App:
  • android
  • ios