ഹാരപ്പയില്‍ നിന്ന് 4,000 വര്‍ഷം പഴക്കമുള്ള 'ലഡു' കണ്ടെത്തി !

First Published Mar 31, 2021, 3:33 PM IST

 

വിമാനം മുതല്‍ നിരവധി കാര്യങ്ങള്‍ കണ്ട് പിടിച്ചത് ഇന്ത്യക്കാരാണെന്ന് രാജ്യത്തെ തീവ്രവലത് പക്ഷക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇന്നുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴയ നാഗരീക സംസ്കാരങ്ങളിലൊന്നായ ഹരപ്പയില്‍ 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്ന പോഷകസമൃദ്ധമായ ലഡു (ladoo) നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്നതിന് കണ്ട് പിടിച്ചിരുന്നുവെന്ന് തെളിവുകള്‍ നിരത്തുകയാണ് പുരാവസ്ഥു ഗവേഷകര്‍. രാജസ്ഥാനിലെ ഖനനത്തിനിടെ കണ്ടെത്തിയ വസ്തുക്കളുടെ പഠനത്തില്‍ നിന്നാണ് ഹാരപ്പന്‍ സംസ്കാരത്തില്‍ പോഷക സമൃദ്ധമായ ലഡു നിര്‍മ്മാണവും ഉപയോഗവും നിലനിന്നിരുന്നതായി തെളിവുകള്‍ ലഭിച്ചത്.